ദുബായിൽ ക്രീക്ക് ഹാർബർ മേഖലയിലെ കെട്ടിടത്തിൽ ഇറാന്റെ ഡ്രോൺ ആക്രമണം. ആക്രമണത്തെ തുടർന്ന് കെട്ടിടത്തിൽ തീ പിടിച്ചു. കെട്ടിടത്തിലുണ്ടായിരുന്ന താമസക്കാരെ ഉടൻ തന്നെ സുരക്ഷിതമായി ഒഴിപ്പിക്കാൻ സാധിച്ചതിനാൽ ആളപായമില്ല.
ഇന്ന് പുലർച്ചെ 2.45 ഓടെ ക്രീക്ക് ഹാർബറിലെ ആഡംബര താമസകെട്ടിടമായ അഡ്രസ് ക്രീക്ക് ഹാർബറിലാണ് (ടവർ 2) അപകടം ഉണ്ടായത്. ആക്രമണത്തിൽ കെട്ടിടത്തിൽ തീ പിടിച്ചെക്കിലും സിവിൽ ഡിഫൻസ് സംഘം ഉടൻ സംഭവസ്ഥലത്തെത്തി തീ അണച്ചതിനാൽ ആളപായമൊന്നും ഉണ്ടായില്ല.
















