ശത്രുവിനെതിരായ സമ്മര്‍ദ തന്ത്രങ്ങളുടെ ഭാഗമായി ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്നും നിയന്ത്രണം തുടരുമെന്നും ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനയിയുടെ ആദ്യ സന്ദേശം. ഇറാനിയന്‍ സ്റ്റേറ്റ് ടെലിവിഷനില്‍ അവതാരക ഖമനയിയുടെ സന്ദേശം വായിക്കുകയായിരുന്നു. ഇറാന്‍ പൗരന്മാരുടെ മരണത്തില്‍ പ്രതികാരം ചെയ്യുമെന്നും ഖമനേയിയുടെ പ്രസ്താവനയിലുണ്ട്. അയല്‍രാജ്യങ്ങളുമായി ഇറാന് സുഹൃത്ത് ബന്ധമാണുള്ളതെന്ന് ഖമനയി പറയുന്നു. ഗള്‍ഫ് രാജ്യങ്ങള്‍ അമേരിക്കയുടെ സൈനിക താവളങ്ങള്‍ അടയ്ക്കണം. ഈ സൈനിക താവളങ്ങള്‍ തുടര്‍ന്നും ആക്രമിക്കുമെന്നും മുജ്തബ ഖമനേയി പ്രസ്താവനയില്‍ വ്യക്തമാക്കി. പ്രതിസന്ധിയുടെ ഘട്ടത്തില്‍ രാജ്യത്തെ സംരക്ഷിച്ച സൈനികര്‍ക്ക് ഖമനേയി നന്ദി പറഞ്ഞു. രാജ്യം ഒന്നിച്ചുനില്‍ക്കണമെന്നും മുജ്തബ ഖമനയി ആഹ്വാനം ചെയ്തു.
അതേസമയം ഇറാനുമായുള്ള യുദ്ധം വിജയിച്ചെന്ന അവകാശവാദവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. ആദ്യ ആക്രമണം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഫലം തീരുമാനിക്കപ്പെട്ടു.ദൗത്യം പൂര്‍ത്തീകരിക്കുന്നതു വരെ അമേരിക്കന്‍ സൈന്യം മധ്യപൂര്‍വേഷ്യയില്‍ തുടരുമെന്നും കെന്റക്കിയിലെ ഹെബ്രോണില്‍ നടന്ന റാലിയില്‍ ട്രംപ് നടത്തിയ പ്രസ്താവനയില്‍ വ്യക്തമാക്കി. 58 ഇറാനിയന്‍ നാവികസേന കപ്പലുകള്‍ തകര്‍ത്തതായും ട്രംപ് അവകാശപ്പെട്ടു. ഇറാനിലെ പുതിയ നേതൃത്വത്തിന് എന്താണ് സംഭവിക്കുകയെന്ന് കാത്തിരുന്നു കാണാമെന്നും ട്രംപ് പറഞ്ഞു.
Story Highlights : Iran’s New Supreme Leader’s Hormuz Mention And A Warning In First Remarks
















