ഇനി അരിപ്പൊടി ഇല്ലെങ്കിലും, മാവ് അരച്ച് പുളപ്പിക്കാൻ മറന്നാലും വിഷമിക്കേണ്ട. വേവിച്ച ചോറ് ഉണ്ടെങ്കിൽ ഒരു മണിക്കൂർ കൊണ്ട് സോഫ്റ്റ് അപ്പം റെഡി. വേവിച്ച ചോറും , അരിപ്പൊടിയും, തേങ്ങ ചിരകിതും മാത്രം മതി.
ചേരുവകൾ
ചോറ്- 1 കപ്പ്
അരിപ്പൊടി- 1 കപ്പ്
തേങ്ങ- 1/2 കപ്പ്
പഞ്ചസാര- 1-2 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
യീസ്റ്റ് – 1/2 ടീസ്പൂൺ (വേണമെങ്കിൽ മാത്രം)
ചെറുചൂടുവെള്ളം – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു കപ്പ് വേവിച്ച ചോറിലേയ്ക്ക് അര കപ്പ് തേങ്ങ ചിരകിയതും, രണ്ട് ടീസ്പൂൺ പഞ്ചസാര, അര ടീസ്പൂൺ യീസ്റ്റ്, ഒരു കപ്പ് അരിപ്പൊടി എന്നിവ ചേർക്കാം.ഇതിലേയ്ക്ക് ആവശ്യത്തിന് ചെറുചൂടുള്ള വെള്ളം ഒഴിച്ച് അരച്ചെടുക്കാം. ദോശ മാവിൻ്റെ അതേ പരുവത്തിൽ വേണം മാവ് അരയ്ക്കാം. ഇത് ഒരു ബൗളിലേയ്ക്ക് മാറ്റാം, ആവശ്യത്തിന് ഉപ്പ് ചേർത്തിളക്കി യോജിപ്പിക്കാം. ഈ മാവ് ഏകദേശം 6 മുതൽ 8 മണിക്കൂർ വരെ പുളിക്കാൻ മാറ്റി വയ്ക്കാം.
മാവ് പുളിച്ചു പൊങ്ങിയതിനു ശേഷം മാവ് ഇളക്കിയെടുക്കാം. മാവ് കട്ടിയായി തോന്നുന്നുവെങ്കിൽ കുറച്ച് ചെറുചൂടുവെള്ളം ഒഴിച്ചിളക്കി യോജിപ്പിക്കാം. ശേഷം അപ്പ ചട്ട അടുപ്പിൽ വച്ചു ചൂടാക്കാം. തീ കുറച്ച് വച്ച് ഒരു തവി മാവ് ഒഴിച്ച് ചുറ്റിച്ചെടുക്കാം. മൂടി വച്ച് അപ്പം വേവിക്കാം. ഇരു വശങ്ങളും വെന്തതിനു ശേഷം ചൂടോടെ കഴിക്കാം.
















