കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപം കേരള സംസ്ഥാന ശിശുക്ഷേമസമിതി സ്ഥാപിച്ച അമ്മത്തൊട്ടിലിൽ നാലാമത്തെ അതിഥിയെത്തി. ഇന്നലെ രാത്രി 10.37-നാണ് എഴ് ദിവസം പ്രായവും 3.500 ഗ്രാം ഭാരവും ഉള്ള ആൺകുട്ടി അമ്മത്തൊട്ടിലിൽ എത്തിയത്. കുട്ടിക്ക് അവിടെ ഉള്ളവർ ആരവ് എന്ന പേര് നൽകി.
ഇന്നലെ രാത്രി കുട്ടിയെ ആരോ കൊണ്ട് വെച്ചപ്പോൾ രാത്രിയോടെ അലാറം മുഴങ്ങുകയായിരുന്നു. ഉടൻ തന്നെ നേഴ്‌സിങ് ഉദ്യോഗസ്ഥർ എത്തി കുട്ടിയെ ഇന്റർ കെയർ യൂണിറ്റിൽ എത്തിച്ച് പ്രഥമ പരിശോധനകൾ നടത്തി. പൂർണ ആരോഗ്യവനായ കുരുന്ന് ബീച്ച് ആശുപത്രിയിൽ സംരക്ഷണയിലാണ്.
ആധുനിക സാങ്കേതിക വിദ്യയോടെ കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിൽ സ്ഥാപിച്ച അമ്മത്തൊട്ടിലിൽ ഇപ്പോൾ മൂന്ന് ആൺകുട്ടികളും ഒരു പെൺകുട്ടിയും ഉണ്ട്. ആദ്യത്തെ കുട്ടിക്ക് ‘ആദി’യെന്നും രണ്ടാമത്തെ കുട്ടിക്ക് ‘ഹെർത്ത്യൂസ്’ എന്നും പെൺക്കുഞ്ഞിന് നിലാവെന്നും ആണ് പേരിട്ടിരിക്കുന്നത്.
















