തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തിൽ മുൻ നിലപാട് സംസ്ഥാന സർക്കാർ തിരുത്തും. വിശ്വാസ സംരക്ഷണ നിലപാടുമായി മുന്നോട്ട് പോകാനാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലെ തീരുമാനം.
ഇതോടെയാണ് സിപിഐഎം നയിക്കുന്ന സർക്കാർ നിലപാടിൽ മാറ്റം വരുത്താൻ ഒരുങ്ങുന്നത്. ശബരിമലയിൽ ആചാര സംരക്ഷണം വേണമെന്ന് സർക്കാർ സുപ്രീംകോടതിയിൽ ആവശ്യപ്പെടും.
ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമന്യേ പ്രവേശനം അനുവദിക്കണമെന്ന 2018ലെ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് കോടതിയിൽ സർക്കാർ നിലപാട് വ്യക്തമാക്കുക.
















