തിരുവനന്തപുരം മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ടിനെതിരെ പീഡന പരാതിയുമായി യുവതി. മുൻ സൂപ്രണ്ടും മെഡിക്കൽ കോളേജ് ന്യൂറോ വിഭാഗം മേധാവിയുമായ സുനിൽകുമാറിനെതിരെയാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ സുനിൽ കുമാറിനെതിരെ മെഡിക്കൽ കോളേജ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
2023-ൽ വിദേശത്തു ജോലിയുള്ള യുവതിയെ സുനിൽകുമാർ തിരുവനന്തപുരത്തെ മെഡിക്കൽ കോളേജിലും കോവളത്തും കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് പരാതി. സനിൽ കുമാറിനെ ചോദ്യം ചെയ്തപ്പോൾ യുവതി തന്നെ ഇതേ കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ കൈപ്പറ്റിയെന്ന് ഇയാൾ ആരോപിച്ചു.
നിലവിൽ ലീവിലുള്ള ഡോ. സുനിൽകുമാറിനെ മെഡിക്കൽ കോളേജ് പോലീസ് ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തി വരികയാണ്.
















