വയനാട്ടിൽ യുവവാവ് ആംബുലൻസിന്റെ മുന്നിൽ ചാടി ആത്മഹത്യാ ചെയ്യാൻ ശ്രമം. കന്യാകുമാരി മട്ടം പാല-ആലത്തുകുളം സ്വദേശി പ്രകാശൻ (30) ആണ് ചുരം ഇറങ്ങി വരികയായിരുന്ന ആബുലൻസിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്ന് വയനാട് ചുരം ആറാം വളവിന് താഴെ വെച്ചാണ് സംഭവം നടക്കുന്നത്. വയനാട് പടിഞ്ഞാറത്തറയിൽ നിന്നും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് രോഗിയെ കൊണ്ടുവരികയായിരുന്ന ആംബുലൻസിന് മുന്നിലേക്ക് പ്രകാശൻ എടുത്തു ചാടുകയായിരുന്നു. ആത്മഹത്യ ചെയ്യാൻ ഉള്ള കാരണം വ്യക്തമല്ല.
















