പൈപ്പ് വഴി പാചകവാതകം (പിഎൻജി) ലഭിക്കുന്ന വീടുകളിൽ ഇനി മുതൽ എൽപിജി സിലിണ്ടറുകൾ ഉപയോഗിക്കാൻ അനുവാദമില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു. രാജ്യത്ത് നിലനിൽക്കുന്ന പാചകവാതക ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഈ കർശന നടപടി.
ഒരേസമയം രണ്ട് ഗ്യാസ് കണക്ഷനുകൾ കൈവശം വെക്കുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് മന്ത്രാലയം അറിയിച്ചു.
ഒരേ സമയം പിഎൻജിയും എൽപിജിയും ഉപയോഗിക്കുന്നത് നിയമ വിരുദ്ധമായി കണക്കാക്കും. നിലവിൽ പിഎൻജി കണക്ഷനുകളുള്ള കുടുംബങ്ങൾ എൽപിജി കണക്ഷനുകൾ ഉപേക്ഷിക്കണമെന്നും മന്ത്രാലയം അറിയിച്ചു.
പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ എൽപിജി ബുക്കിങ് ഇടവേളയിലുൾപ്പെടെ കടുത്ത നിയന്ത്രണങ്ങളാണ് പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം ഏർപ്പെടുത്തിയിരിക്കുന്നത്.
















