മുൻ പേഴ്സണൽ സ്റ്റാഫ് അംഗമായ കാപ്പാടൻ രമേശന്റെ ഓർമയിൽ വിതുമ്പി മുതിർന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരൻ. രമേശന്റെ കുടുംബത്തിന് വീട് നിർമിച്ചുനൽകുന്ന ചടങ്ങിലാണ് സുധാകരൻ വികാരാതീനനായത്. സംസാരിക്കുന്നതിനിടെ തൊണ്ടയിടറുകയും കണ്ണ് നിറയുകയും ചെയ്തു.
വാക്കുകൊണ്ടും, വിവരങ്ങൾ കൊണ്ടും ദൗത്യങ്ങൾ കൊണ്ടും തന്നെ സംരക്ഷിച്ച പ്രവർത്തകരെ താൻ ഓർക്കുകയാണ്. ഒരുപാട് കടമ്പകൾ കടന്നുവരാൻ സാഹചര്യമുണ്ടാക്കിയത് കാപ്പാടൻ രമേശനാണ്.
സിപിഐഎമ്മിന്റെ ഏത് ആക്രമണത്തെയും ചെറുക്കാന്‍ എന്നും എപ്പോഴും കാപ്പാടൻ എത്തും. ആത്മാർത്ഥമായ സമീപനവും പ്രവർത്തനവുമായിരുന്നു കാപ്പാടന്റെത്.
എല്ലാ കാലഘട്ടങ്ങളിലും ഈ പാർട്ടിയുടെ ഓർമയുടെ പ്രതീകമാണ് കാപ്പാടൻ രമേശൻ എന്നും സുധാകരൻ ഓർമിച്ചു.
സ്ഥാനാർത്ഥിത്വ വിവാദങ്ങൾക്കിടെ മൂന്ന് ദിവസത്തിനുശേഷമാണ് കെ സുധാകരൻ പൊതുവേദിയിയിൽ എത്തുന്നത്. കപ്പാടൻ രമേശന്റെ കുടുംബത്തിന് നിർമ്മിച്ചു നൽകുന്ന വീടിൻ്റെ താക്കോൽദാനത്തിനാണ് സുധാകരൻ എത്തിയത്.
















