ലക്‌നൗ: ഉത്തർപ്രദേശിൽ ഗ്യാസ് സിലിണ്ടർ വാങ്ങാൻ നിൽക്കുന്നതിനിടെ ഹൃദയാഘാതം വന്ന് ഒരാൾ മരിച്ചു. 70 വയസ് പ്രായമുള്ള മുഖ്തിയാർ അഹമ്മദ് എന്നയാളാണ് മരിച്ചത്. ഫാറൂഖാബാദ് ജില്ലയിലെ ഒരു ഗ്യാസ് ഏജൻസിക്ക് മുൻപിലായിരുന്നു സംഭവം.
ഗർഹി ഖാൻ ഖാന പ്രദേശത്ത് താമസിക്കുന്നയാളാണ് മരിച്ചത്. നീണ്ട നിരയായിരുന്നു ഗ്യാസ് സിലിണ്ടറിനായി ഉണ്ടായിരുന്നത്. ഇതിനിടെ മുഖ്തിയാർ അഹമ്മദിന് നെഞ്ചുവേദന അനുഭവപ്പെട്ടു. കൂടെ വരിനിന്നവർ സിപിആറും മറ്റും നൽകി രക്ഷപ്പെടുത്താൻ നോക്കുകയും അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്‌തെങ്കിലും ആൾ മരിക്കുകയായിരുന്നു.
















