അരവിന്ദ് സ്വാമി, കാർത്തി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സി. പ്രേം കുമാർ സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് മെയ്യഴകൻ. തിയേറ്ററിൽ വർക്ക് ആവാതെ പോയ സിനിമയ്ക്ക് ഒ ടി ടി റിലീസിന് ശേഷം മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ചിത്രത്തിന്റെ റിലീസിന് ശേഷം കാർത്തി- അരവിന്ദ് സ്വാമി കോമ്പോ പോലെ നിരവധി താരങ്ങളെ ബന്ധപ്പെടുത്തിയുള്ള പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ വന്നിരുന്നു.
ഇതിൽ ഒന്നായിരുന്നു മോഹൻലാലും നിവിൻ പോളിയും. ഇതിനെക്കുറിച്ച് പറയുകയാണ് നിവിൻ ഇപ്പോൾ. ഒരു അവാർഡ് ചടങ്ങിലാണ് നിവിൻ ഇക്കാര്യം പറയുന്നത്. പോസ്റ്ററുകൾ താൻ കണ്ടിരുന്നുവെന്നും ലാൽ സാറിനൊപ്പം ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്നും നടൻ പറഞ്ഞു.
‘ഇങ്ങനെ ഒരു പോസ്റ്റർ ട്വിറ്ററിൽ നിറയെ കണ്ടിരുന്നു. എനിക്കും വളരെ ആഗ്രഹമുണ്ട് ലാൽ സാറിനൊപ്പം ഒരു സിനിമ ചെയ്യാൻ. എന്റർടൈൻമെൻറ് സിനിമ ചെയ്യാൻ വേണ്ടി പലപ്പോഴും ഞങ്ങൾ സംസാരിച്ചിട്ടുണ്ട്. പക്ഷെ ലൈറ്റ് ആയിട്ടുള്ള ഒരു സബ്ജക്ടിലേക്ക് ലാൻഡ് ആയിട്ടില്ല. അത് ചെയ്യാൻ പറ്റുന്ന ഒരു സംവിധായകൻ വരണം റൈറ്റർ വരണം. അതിനൊക്കെ ഉള്ള കാത്തിരിപ്പിലാണ്. ഇതെല്ലാം സംഭവിക്കട്ടെ എന്ന് പ്രതീക്ഷിക്കാം,’ നിവിൻ പോളി പറഞ്ഞു.
















