ഇറാനിൽ നിന്ന് വിക്ഷേപിച്ച ഡ്രോണുകൾ രാജ്യത്തെ ലക്ഷ്യമാക്കിയതായും അവയെല്ലാം സായുധ സേന നശിപ്പിച്ചതായും ഖത്തർ പ്രതിരോധ മന്ത്രാലയം എക്സിൽ കുറിച്ചു.
ഇറാന്റെ ആക്രമണം രണ്ടാഴ്ച പിന്നിടുമ്പോൾ ഗൾഫ് രാജ്യങ്ങൾ കരുതൽ നടപടികൾ ഊർജിതമാക്കി. വിവിധ ഇടങ്ങളില്‍ ആക്രമണം ഉണ്ടായെങ്കിലും യുഎഇ ശക്തമായി പ്രതിരോധിച്ചു.
സൗദിയിലെ കിഴക്കൻ പ്രവിശ്യയിൽ എണ്ണ ഉൽപാദന കേന്ദ്രങ്ങൾ ലക്ഷ്യമിട്ടെത്തിയ ഡ്രോണുകളും പ്രതിരോധ സേന തകർത്തു.
ഒമാനിലെയും സൗദിയിലെയും യുഎസ് പൗരരോടു രാജ്യം വിടാൻ അമേരിക്ക ആവശ്യപ്പെട്ടു. ഇന്നലെ 4 ബാലിസ്റ്റിക് മിസൈലുകളും 6 ഡ്രോണുകളുമാണ് യുഎഇ നേരിട്ടത്. ഇതുവരെ പരുക്കേറ്റവരുടെ എണ്ണം 142 ആയി.
















