നിയമസഭാ തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം കടന്നു. സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഐഎമ്മും, സിപിഐയും പ്രചാരണം തുടങ്ങി. കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. അവസാനഘട്ട ചർച്ചകൾക്കായി നേതാക്കൾ ഇന്ന് വീണ്ടും ഡൽഹിയിൽ എത്തും.
സിറ്റിംഗ് എംഎൽഎമാർ സംവരണ സീറ്റുകൾ ഒറ്റ പേരിൽ എത്തിയ മണ്ഡലങ്ങൾ എന്നിവയാകും ആദ്യഘട്ട പട്ടികയിൽ ഉണ്ടാവുക.
കെ സുധാകരൻ നാളെ ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തും. സ്ഥാനാർത്ഥി നിർണയത്തിൽ അവസാനഘട്ട ചർച്ചകളിലാണ് കോൺഗ്രസ്. എംപിമാർ മത്സരിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ഹൈക്കമാന്റിന്റെതാകും.
അതേസമയം സ്വതന്ത്രരെ മത്സരിപ്പിക്കാൻ സാധ്യതയുളള സീറ്റുകളിലെ സ്ഥാനാർത്ഥികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സിപിഐഎം. കേരള കോൺഗ്രസ് എമ്മിന്റെയും ,ലീഗിന്റേയും സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും.
















