കോട്ടയം: കോണ്‍ഗ്രസ് രാഷ്ട്രീയ സത്യസന്ധത കാണിച്ചില്ലെന്ന് ആക്ടിവിസ്റ്റ് സണ്ണി എം കപിക്കാട്. സീറ്റ് നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വാക്കുനല്‍കിയിരുന്നെന്നും വാക്ക് പാലിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്നും സണ്ണി എം കപിക്കാട് പറഞ്ഞു.
യുഡിഎഫ് ഇങ്ങോട്ടുവന്ന് സീറ്റ് ഓഫര്‍ ചെയ്തതാണെന്നും രാഷ്ട്രീയ സാഹചര്യം അനുസരിച്ച് തീരുമാനങ്ങൾ മാറ്റാനുളള അവകാശം അവർക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിൽ പറ്റിച്ചു എന്ന വാക്കില്ലെന്നും അവർക്ക് വാക്കുപാലിക്കാൻ കഴിഞ്ഞില്ലെന്നും സണ്ണി എം കപിക്കാട് വ്യക്തമാക്കി.
















