സഹോദരൻ പ്രണവിനൊപ്പം അവധി ആഘോഷിക്കുന്ന വിസ്മയ മോഹൻലാലിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ശ്രീലങ്കൻ യാത്രക്കിടെ പകർത്തിയ ചിത്രങ്ങളാണ് വിസ്മയ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചത്.
ബീച്ചുകളിൽ നിന്നുള്ള മനോഹരമായ നിമിഷങ്ങളും ഒപ്പം പ്രണവിന്റെ ‘സാഹസികത’യും വിസ്മയ പങ്കുവെച്ചു. ഏതായാലും സഹോദരൻ പ്രണവിനൊപ്പം അവധി ആഘോഷിക്കുന്ന വിസ്മയയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. പൊതുവെ തനിച്ച് യാത്ര ചെയ്യാറുള്ള അപ്പുവിനെ സഹോദരിയുടെ കൂടെ കണ്ടതിന്റെ ത്രില്ലിലാണ് ആരാധകർ.
കൂട്ടത്തിലെ ഒരു മരത്തിന് മുകളിൽ അനായാസമായി കയറി നിൽക്കുന്ന പ്രണവിന്റെ ചിത്രം വൈറലാണ്. ബീച്ചും കോഫിയും പ്രകൃതിരമണീയമായ ചിത്രങ്ങളും വിസ്മയയുടെ പോസ്റ്റിൽ കാണാം. കടൽതീരത്തെ നിമിഷങ്ങളും വിസ്മയ പകർത്തിയിട്ടുണ്ട്. യാത്രയിൽ സുഹൃത്തുക്കളുമുണ്ട് ഇവർക്കൊപ്പം.
















