ജനാധിപത്യ പ്രക്രിയയുടെ അവസാന വാക്കാണ് തെരഞ്ഞെടുപ്പ്. ഭരിക്കാന്‍ ആരാണ് യോഗ്യരെന്ന് ജനങ്ങള്‍ക്ക് തീരുമാനിക്കാന്‍ കഴിയുന്ന സമയം. എന്നാല്‍, അവസരവും പാര്‍ട്ടികള്‍ ഏറ്റെടുത്തിരിക്കുകയാണ്. സ്വന്തം പാര്‍ട്ടിക്കാരും പാര്‍ട്ടി കുടുംബങ്ങളും തങ്ങളുടെ രാഷ്ട്രീയത്തിനൊപ്പം നില്‍ക്കുമെന്ന പ്രതീക്ഷയാണ് ജനാധിപത്യത്തിനു പോലും തുരങ്കം വെയ്ക്കുന്ന ഘടകം. അതുകൊണ്ടു തന്നെ രാഷ്ട്രീയ പാര്‍ട്ടകളിലെ അണികലുടെ എണ്ണം നോക്കിയാണ് ജയപരാജയങ്ങള്‍ പാര്‍ട്ടികള്‍ നിശ്ചയിക്കുന്നത്. ഉറപ്പായ വോട്ടുകളും ഉറപ്പില്ലാത്ത വോട്ടുകളും എന്ന രണ്ടു തട്ടുകളില്‍ ഇവയെ ക്രമീകരിക്കുന്നു. ഉറപ്പായ വോട്ടുകളെന്നാല്‍ പാര്‍ട്ടിയില്‍ വിശ്വസിക്കുന്നവര്‍. അല്ലാത്തവ പാര്‍ട്ടിക്കു പുറത്തും വോട്ടു ചെയ്യാം, പാര്‍ട്ടിക്കും ചെയ്യാം.
പക്ഷെ, ഈ വോട്ടുകള്‍ വീഴാനും വീഴാതിരിക്കാനും സാധ്യതകള്‍ പലതാണ്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം, പാര്‍ട്ടിയുടെ നിലപാടുകള്‍, വികസന കാഴ്ചപ്പാട്, മുന്‍ അനുഭവങ്ങള്‍ എന്നിങ്ങനെയുള്ള ഘടകങ്ങളാണ് വോട്ട് നിര്‍ണ്ണയിക്കുന്നത്. ഇതില്‍ നിന്നും മാറി ചിന്തിക്കുന്നവരാണ് നിഷ്പക്ഷര്‍. അവരുടെ വോട്ടുകളാണ് ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ പോകുന്നത്. കാരണം, കേരളത്തിന്റെ ഭൂമിശാസ്ത്രം നോക്കിയാല്‍ കമ്യൂണിസ്റ്റ് മണ്ണാണ്. കോണ്‍ഗ്രസിന്റെ കെട്ടുറപ്പില്ലായ്മയില്‍ നിന്നും കമ്യൂണിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടരായിപ്പോയവരാണ് മുന്‍ഗാമികള്‍. അവര്‍ ഒരുക്കിവെച്ച ചുവന്ന മണ്ണില്‍ കോണ്‍ഗ്രസ് മന്ത്രിസഭകള്‍ അതിഥികളായി എന്നുമാത്രം. എന്നാല്‍, കേരളത്തിന്റെ ചരിത്രത്തില്‍ കോണ്‍ഗ്രസ് കമ്യൂണിസ്റ്റ് മന്ത്രിസഭകള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ.
എന്നാല്‍, കാലം മാറ്റാത്ത മാറ്റമുണ്ടോ എന്ന് കമ്യൂണിസ്റ്റുകാര്‍ തന്നെ പറഞ്ഞിട്ടുണ്ട്. മാറാത്തതൊന്നു മാത്രമേയുള്ളൂ അതാണ് മാറ്റം, മറ്റെല്ലാത്തിനും മാറ്റം ഉണ്ടാകും. കേരളത്തിലെ രാഷ്ട്രീയ ഭൂമികയ്ക്കും മാറ്റം സംഭവിച്ചു കൊണ്ടിരിക്കുന്നു. ഇടതു വലതു കോട്ടകളില്‍ വിള്ളല്‍ വീഴ്ത്തിക്കൊണ്ട് അതുണ്ടായിരിക്കുന്നത്. ഒരിക്കലും ഒരു വര്‍ഗീയ പാര്‍ട്ടി ഉയര്‍ന്നു വരില്ലെന്ന് വീമ്പിളക്കിയവരുടെ ശക്തി കേന്ദ്രങ്ങളിലാണ് പൊട്ടിത്തെറിയും പടപ്പുറപ്പാടും ഉണ്ടായിരിക്കുന്നത്. എന്നാല്‍, ബി.ജെപിയില്‍ ഒരാലുപോലും മറ്റു പാര്‍ട്ടികളില്‍ ചേക്കേറിയാല്‍ അത് വാര്‍ത്തയുമല്ല, വലിയ സംഭവവുമല്ല. ഭൂമന്‍ രഘു എന്ന നടന്‍ ബി.ജെ.പി വഴി ഇപ്പോള്‍ എത്തി നില്‍ക്കുന്നത് സി.പി.എമ്മിലാണെന്നത് ഉദാഹരണമാണ്.
എന്നാല്‍, സി.പി.എമ്മില്‍ നിന്നും ബി.ജെ.പിയിലേക്കു പോകുമ്പോള്‍ അത് വലിയ ചര്‍ച്ചയ്ക്കു തന്നെ വഴിയൊരുക്കുന്നുണ്ട്. ഇടുക്കിയില്‍ നിന്നും എസ്. രാജേന്ദ്രന്‍ ബി.ജെപിയില്‍ എത്തിയതും വാര്‍ത്തയായിരുന്നു. എല്ലാ മണ്ഡലങ്ങളിലും വ്യക്തമായ മേല്‍ക്കൈ നേടാനാകുമെന്നതാണ് ബി.ജെ.പിയെ ഇപ്പോള്‍ ശ്രദ്ധയില്‍ എത്തിക്കുന്നത്. പല മണ്ഡലങ്ങളിലും എതിര്‍ സ്ഥാനാര്‍ഥിക്കു മത്സരിക്കാന്‍ ഉള്‍ഭയം കൂട്ടുന്നുണ്ട്. നേമവും, വട്ടിയൂര്‍ക്കാവും മഞ്ചേരിയും പാലക്കാടും എല്ലാം ഇതിനുദാഹരണമായി കാണാനാകും. അങ്ങനെ എല്ലാം കൊണ്ടും കേരളത്തില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് വലിയപ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്. പരസ്പരം പോരടിക്കാന്‍ തയ്യാറാകുമ്പോഴും പാര്‍ട്ടി മാറ്റവും ചാട്ടവും ഓട്ടവുമെല്ലാം തെരഞ്ഞെടുപ്പില്‍ പ്രതിഭഫലിക്കും. അയിഷാ പോറ്റിയും, പി. ശശിയും, എസ്. രാജേന്ദ്രനും, ജി. സുധാകരനും എല്ലാം സി.പി.എം വിട്ടത് തിരിച്ചടിയാകുമോ എന്നത് ഈ തെരഞ്ഞെടുപ്പ് ഫലം പറയും.
കോണ്‍ഗ്രസിന്റെ നട്ടെല്ലിന് നേരത്തെ തന്നെ ചെറു പൊട്ടലുണ്ടായിരുന്നു. കെ. കരുണാകരന്റെ മകള്‍ പത്മജാ വേമുഗോപാല്‍ ബി.ജെ.പി ആയതോടെയാണ് ഇതിന് കോട്ടം തട്ടിയത്. കോണ്‍ഗ്രസിലെ ഉള്‍പ്പോരിനെ പ്രകടമായി തള്ളിപ്പറഞ്ഞാണ് പത്മജ പാര്‍ട്ടി വിട്ടത്. അങ്ങനെ തെരഞ്ഞെടുപ്പടുത്തപ്പോള്‍ പാര്‍ട്ടികളില്‍ നിന്നും പാര്‍ട്ടിവിട്ട് ചാട്ടവും ഓട്ടവും സജീവമായിരിക്കുകയാണ്.
















