സ്ഥാനാർത്ഥിത്വത്തെച്ചൊല്ലി ഇടഞ്ഞുനിന്ന കെ. സുധാകരനെ അനുനയിപ്പിക്കാൻ കോൺഗ്രസിലെ മുതിർന്ന നേതാക്കൾ നേരിട്ട് രംഗത്തിറങ്ങി. എ.കെ. ആന്റണി, രമേശ് ചെന്നിത്തല തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന ചർച്ചകളാണ് പാർട്ടിയിലെ പൊട്ടിത്തെറി ഒഴിവാക്കിയത്.
എത്രയും പെട്ടെന്ന് വിഷയത്തില്‍ ഇടപെടണം എന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല രാഹുല്‍ ഗാന്ധിയുമായി സംസാരിച്ചിരുന്നു. സുധാകരനെ മത്സരിപ്പിക്കണമെന്ന നിലപാടായിരുന്നു രമേശ് ചെന്നിത്തല സ്വീകരിച്ചത്. സുധാകരന്‍ മത്സരിക്കുന്നത് കണ്ണൂരില്‍ മാത്രമല്ല മറ്റിടങ്ങളിലും ഗുണം ചെയ്യുമെന്ന് രമേശ് ചെന്നിത്തല രാഹുല്‍ ഗാന്ധിയെ അറിയിച്ചിരുന്നു.
ഇനിയും വൈകിക്കൂട എന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കിയെങ്കിലും കാത്തിരിക്കാനായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറുപടി. ഒടുവില്‍ കെ സുധാകരനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു.
എന്നാല്‍ സുധാകരന്‍ സ്വതന്ത്രനായി മത്സരിക്കരുതെന്നായിരുന്നു എ കെ ആന്റണി സുധാകരനെ ഫോണില്‍ വിളിച്ച് സംസാരിച്ചത്. മത്സരിച്ചാല്‍ യുഡിഎഫ് പരാജയപ്പെടുമെന്നും ആന്റണി സുധാകരനോട് പറഞ്ഞു. ‘ജീവന്‍ പണയപ്പെടുത്തി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കെതിരെ പോരാടിയയാളാണ് കെ സുധാകരന്‍.
എന്ത് പ്രയാസമുണ്ടായാലും പാര്‍ട്ടി തീരുമാനം അനുസരിക്കണമെന്ന് അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചിരുന്നു’, എന്നായിരുന്നു കെ സുധാകരനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് എ കെ ആന്റണി മാധ്യമങ്ങളോട് പറഞ്ഞ മറുപടി.
















