സീറ്റ് നൽകിയില്ലെങ്കിൽ പെരുമ്പാവൂരിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് കോൺഗ്രസിന്റെ സിറ്റിങ് എംഎൽഎ എൽദോസ് കുന്നപ്പിള്ളി. പാർട്ടി തന്നെ പരിഗണിക്കുമെന്നാണ് കരുതുന്നതെന്നും മറിച്ചാണെങ്കിൽ സ്വതന്ത്രനായി മത്സരിക്കാനാണ് തീരുമാനമെന്നും എൽദോസ് വ്യക്തമാക്കി.
ഡൽഹിയിൽനിന്ന് മടങ്ങിയെത്തിയ ശേഷമായിരുന്നു പ്രതികരണം. പാർട്ടി നീതികേട് കാണിക്കരുതെന്നും എൽദോസ് കൂട്ടിച്ചേർത്തു.
കോൺഗ്രസ് സ്ഥാനാർഥി പട്ടിക പുറത്തുവന്നാൽ എൽദോസ് കുന്നപ്പള്ളിയുടെ സ്ഥാനാർഥിത്വത്തിൽ തീരുമാനമായേക്കും. എൽദോസിനെതിരായ ലൈംഗിക കുറ്റക്കേസ് ഈ മാസം 26ന് പരിഗണിക്കാനിരിക്കവെയായിരുന്നു അദ്ദേഹത്തെ തഴയാനുള്ള തീരുമാനം.
















