ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതികളായ പങ്കജ് ഭണ്ഡാരിക്കും ഗോവര്‍ധനും സ്വാഭാവിക ജാമ്യം ലഭിച്ചു. ഇരുവരുടെയും റിമാന്‍ഡ് കാലാവധി 90 ദിവസം പൂര്‍ത്തിയായതിനാലാണ് കൊല്ലം വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചത്.
എസ്ഐടി ശബരിമല സ്വർണക്കൊള്ള കേസിലെ കുറ്റപത്രം ഇതുവരെ സമർപ്പിച്ചിട്ടില്ല. കുറ്റപത്രം സമർപ്പിക്കാത്തതിനാൽ കേസിലെ 10 പ്രതികൾക്ക് ആണ് സ്വാഭാവിക ജാമ്യം ലഭിച്ചത്.
















