പെരുമ്പാവൂരിൽ നടി ലക്ഷ്മിപ്രിയയ്ക്ക് പകരം ജിബി വർഗീസ് പാത്തിക്കലിനെ ട്വന്റി 20 സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. ട്വന്റി 20 സ്ഥാനാർത്ഥിയായി ആദ്യം ലക്ഷ്മി പ്രിയയെ ആയിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാൽ വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ മത്സരിപ്പിക്കാൻ പറ്റാത്തതുകൊണ്ട് പകരം ജിബി വർഗീസിനെ തിരഞ്ഞെടുക്കുകയായിരുന്നു.
ഏറ്റുമാനൂരിൽ നടി വീണ നായരെ ആയിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാൽ വീണക്കും വോട്ടർ ലിസ്റ്റിൽ പേരില്ല. അതിനാൽ മത്സരിക്കാൻ ഇല്ലെന്ന് വീണ അറിയിച്ചു. വീണക്ക് പകരം മത്സരാർത്ഥിയെ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇരുവരും വോട്ടർ പട്ടികയിൽ പേരു ചേർക്കാനുള്ള അപേക്ഷകളൊക്കെ കൊടുത്തിരുന്നെങ്കിലും അതിന്റെ നടപടി ക്രമങ്ങൾ പൂർത്തിയാകാൻ ഇനിയും സമയമെടുക്കും . അതിനാലാണ് സ്ഥാനാർത്ഥികളെ മാറ്റിയത്.
















