തെരഞ്ഞെടുപ്പിന്റെ നോമിനേഷന്‍ നല്‍കാനുള്ള സമയമാണ് ഇപ്പോള്‍. പക്ഷെ, കോണ്‍ഗ്രസില്‍ ഇതുവരെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയായിട്ടില്ല. കെ.പി.സി.സിയുെ ഹൈക്കമാന്റുമെല്ലാം തീരുമാനിച്ച് ഇറക്കുന്നവര്‍ക്കു മുമ്പേ വിമതരും സ്വതന്ത്രരും വോട്ടു ചോദിച്ചു തുടങ്ങി. സ്വന്തമായി സ്ഥാനാര്‍ത്ഥിയായവരാണ് ഏറെയും. ശറത് ചന്ദ്രപ്രസാദ് കഴക്കൂട്ടത്ത് വോട്ടു പിടുത്തം ആരംഭിച്ചത് ലിസ്റ്റ് വരാന്‍ വൈകിയതു കൊണ്ടാണെന്നാണ് അറിയുന്നത്. അടൂര്‍ പ്രകാശിനും കെ. സുദാകരനും സീറ്റില്ലെന്നത് വലിയ വിവാദത്തിലേക്കും നയിച്ചിട്ടുണ്ട്. കെ. സുധാകരനാകട്ടെ, കണ്ണൂരില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന ഭീഷണിയാണ് ഒടുവില്‍ പാര്‍ട്ടിക്കു നല്‍കിയത്.
താന്‍ മത്സരിക്കാനില്ലെന്ന് പറയുന്ന കെ.സി വേണുഗോപാലിനാകട്ടെ മുഖ്യമന്ത്രി കസേരയണ് ലക്ഷ്യമെന്നത് വ്യക്തം. എന്നാല്‍, താനല്ലാതെ മറ്റാര്‍ക്കും മുഖ്യമന്ത്രിസ്ഥാനം നല്‍കില്ലെന്ന് പ്രതിപക്ഷ നേതാവായ വി.ഡി. സതീശനും. ഇതിനിടയില്‍ പ്രായം ചെന്നുപോയ രമേശ് ചെന്നിത്തല ശ്വാസം മുട്ടുകയാണ്. ജയിച്ചു വന്നാല്‍, മുഖ്യമന്ത്രിയാകാന്‍ എത്രപേരെ മറികടക്കണം എന്നതാണ് ചിന്ത. രണ്ടു ടേമില്‍ ഇടതുപക്ഷത്തെ തുണച്ച കേരളം ഇനി കോണ്‍ഗ്രസിനെ മാത്രമേ പരിഗണിക്കൂവെന്ന ചിന്തയാണ് നേതാക്കള്‍ക്കുള്ളത്. അതുകൊണ്ടു തന്നെ ആ#്ഞു പിടിച്ചാല്‍ മുഖ്യമന്ത്രിയും മന്ത്രിയുമൊക്കെ ആകാമെന്നതാണ് ഓരോരുത്തരുടെയും ഉള്ളില്‍. കെ.സി. വേണുഗോപാല്‍ കേന്ദ്ര പൊളിട്ടിക്‌സ് വിട്ട് സംസ്ഥാന പൊളിട്ടിക്‌സില്‍ കാലൂന്നാല്‍ ആഗ്രഹിക്കുന്നുണ്ട്. ഇത് മുഖ്യമന്ത്രിയാകണമെന്ന മോഹം കൊണ്ടു മാത്രമാണ്.
പക്ഷെ, കേരളാ ഘടകത്തിലെ നേതാക്കളൊന്നും ഇതിനു സമ്മതിക്കില്ല. വി.ഡി. സതീശനും കെ. സുധാകരനും പാര്‍ട്ടിക്കുള്ളില്‍ വലിയവനാരെന്ന പോര് നടത്തിയാണ് കെ.പി.സി.സി പ്രസിഡന്റാസ്ഥാനം സുധാകരന് നഷ്ടമായത്. പിന്നെ, എംപി.യായി മത്സരിച്ച് ജയിച്ചതോടെ ആ ക്ഷീണം അങ്ങനെ മാറി. എഹ്കിലും നിയമസഭയില്‍ എത്താന്‍ കെ. സുധാകരന്‍ ശ്രമിക്കുന്നത്, സീനിയോരിട്ടിയും കണ്ണൂരിന്റെ കരുത്തും കൂടെ ചേര്‍ത്ത് മുഖ്യമന്ത്രിയാകാമെന്ന നോട്ടത്തിലാണ്. അപ്പോവും കടമ്പകള്‍ ഏറെയാണ്. കോണ്‍ഗ്രസ് നേതാക്കള്‍ ഓരോരുത്തരും മറ്റുള്ളവര്‍ക്ക് ശത്രുക്കളാണ്. തെരഞ്ഞെടുപ്പില്‍ ജനങ്ങളോട് വോട്ടു ചോദിച്ച് എതിര്‍പക്ഷത്തെ പരാജയപ്പെടുത്തുക എന്നത്, പാര്‍ട്ടിക്കുള്ളിലെ പോരാട്ടത്തേക്കാള്‍ എളുപ്പമാണ്.
കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ ബി.ജെ.പി വോട്ടുകള്‍ ചോര്‍ത്തുമോ എന്നതിലും ആശങ്കയുണ്ട്. അങ്ങനെ വന്നാല്‍, മൂന്നാം ടേമിലേക്കും എല്‍.ഡി.എഫ് എത്തും. അതുണ്ടാകാനും പാടില്ല, കോണ്‍ഗ്രസ് ജയിക്കുകയും വേണം എന്ന സ്ട്രാറ്റജിയിലാണ് കെ.പി.സി.സി നില്‍ക്കുന്നത്. എന്നാല്‍, ആരൊക്കെ മത്സരിക്കണണെന്നോ, എവിടെയൊക്കെ സീറ്റ് കൊടുക്കണമെന്നോ അന്തിമ തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല എന്നതിലാണ് കോണ്‍ഗ്ര കുരുങ്ങി നില്‍ക്കുന്നത്.
















