പറവൂരില്‍ പ്രചാരണമാരംഭിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പറവൂര്‍ തനിക്ക് കുടുംബമാണ്. ഉടന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. എറണാകുളത്ത് 14 സീറ്റിലും യുഡിഎഫ് വിജയിക്കുമെന്നും വിഡി സതീശന്‍ പറഞ്ഞു. പറവൂരിലെ ജനങ്ങള്‍ എല്ലാ കാലത്തും എനിക്ക് കൂടുതല്‍ കൂടുതല്‍ ഭൂരിപക്ഷം തരാറുണ്ട്. ഞാന്‍ അങ്ങനെ ഒരു ഭൂരിപക്ഷം അവകാശപ്പെടാറില്ല. പറവൂര്‍ എനിക്ക് എന്റെ കുടുംബം പോലെയാണ്. അത്രമാത്രം ഹൃദയബന്ധം ഉള്ള സ്ഥലമാണ് – അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന് ഏറ്റവും മികച്ച സംഘടനാ സംവിധാനമുള്ള സ്ഥലമാണ് പറവൂരെന്ന് വിഡി സതീശന്‍ പറഞ്ഞു. എറണാകുളം ജില്ലയില്‍ വന്‍ വിജയം നമുക്ക് ഉണ്ടാകും. പതിനാലില്‍ പതിനാല് സീറ്റുകളാണ് ഞങ്ങള്‍ ലക്ഷ്യം വെക്കുന്നത്. അത് പിടിക്കാന്‍ പറ്റുമെന്നാണ് വിശ്വാസം – അദ്ദേഹം പറഞ്ഞു.
Story Highlights : VD Satheesan begins campaigning in Paravur
















