മൂവാറ്റുപുഴയിൽ യുഡിഎഫ് സീറ്റ് നിഷേധിച്ചതിൽ നേതൃത്വത്തിനെതിരെ കടുത്ത അതൃപ്തിയുമായി എൽദോസ് കുന്നപ്പിള്ളി. സീറ്റ് വിഭജനത്തിൽ കോൺഗ്രസിൽ ഇരട്ടത്താപ്പാണ് നടന്നതെന്നും ഇടതുപക്ഷത്തുനിന്ന് വന്നവർക്കു പോലും സീറ്റ് നൽകിയപ്പോൾ തന്നെ മാത്രം മാറ്റിനിർത്തിയത് മോശമായെന്നും കുന്നപ്പിള്ളി ആരോപിച്ചു.
അതോടൊപ്പം സീറ്റ് നൽകില്ലെന്ന കാര്യം നേതൃത്വത്തിന് നേരത്തെ അറിയിക്കാമായിരുന്നുവെന്നും താൻ പ്രചാരണ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്കെതിരെയുള്ള കേസ് ചിലർ ഹൈക്കമാൻഡിന് മുന്നിൽ പെരുപ്പിച്ചു കാണിച്ചുവെന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത നടപടിയാണ് നേതൃത്വത്തിൽ നിന്നുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
















