തിരുവനന്തപുരം സെൻട്രലിൽ എൻഡിഎ സ്ഥാനാർത്ഥിയായി കരമന ജയനെ പ്രഖ്യാപിച്ചു. സ്ഥാനാർത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ വിവിധ ചർച്ചകൾ നടന്നിരുന്നുവെങ്കിലും, സംഘടനാപരമായ പ്രവർത്തന പരിചയവും മണ്ഡലത്തിലെ സാന്നിധ്യവും പരിഗണിച്ചാണ് കരമന ജയനെ തിരഞ്ഞെടുത്തതെന്നാണ് സൂചന.
എല്‍ഡിഎഫ് വിട്ട് വന്ന ആര്‍ജെഡിയുടെ സംസ്ഥാന നേതാവും മുന്‍ മന്ത്രിയുമായ സുരേന്ദ്രൻ പിള്ളയെ പരിഗണിക്കാതെയാണ് കരമന ജയനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. സുരേന്ദ്രൻ പിള്ള മത്സരിക്കുമെന്ന് ഒരു അഭ്യൂഹം ഉണ്ടായിരുന്നെകിലും അത് നിഷേധിച്ചാണ് കരമന ജയനെ സ്ഥാനാർത്ഥിയായി ഇന്ന് പ്രഖ്യാപിച്ചത്.
















