കണ്ണൂരിൽ പ്രശ്നങ്ങൾ എല്ലാം പരിഹരിച്ചു കെ. സുധാകരനും യുഡിഎഫ് സ്ഥാനാർഥി ടി.ഒ. മോഹനനും. ടി.ഒ. മോഹനനെ ത്രിവർണ്ണ ഷാൾ അണിയിച്ച് സ്വീകരിച്ച സുധാകരൻ, തന്റെ പൂർണ്ണ പിന്തുണ സ്ഥാനാർഥിക്ക് പ്രഖ്യാപിച്ചു. കണ്ണൂർ കോർപ്പറേഷൻ മേയറായ ടി.ഒ. മോഹനൻ കണ്ണൂർ അസംബ്ലി നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയായാണ് ജനവിധി തേടുന്നത്.
കുറച്ചു നാളുകളായി കെ സുധാകരൻ കോൺഗ്രസ് പാർട്ടിയുമായി പ്രശ്നത്തിൽ ആയിരുന്നു. എന്നാൽ എല്ലാം മറന്ന് ഇപ്പോൾ സുധാകരനെ മോഹനൻ സ്വീകരിച്ചിരിക്കുകയാണ്. ‘എന്റെ വാക്ക് ഞാൻ പാലിച്ചു’ എന്ന പ്രഖ്യാപനത്തോടെയാണ് മോഹനനെ സ്വീകരിച്ചത്. കണ്ണൂരിൽ വലിയ സ്വാധീനമുള്ള നേതാവാണ് കെ. സുധാകരൻ.
സുധാകരന്റെ വീട്ടിലെത്തി അനുഗ്രഹം വാങ്ങിയതോടെ മോഹനന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് ഔദ്യോഗികമായി തുടക്കമായി. അല്പം വൈകിയാണെങ്കിലും സുധാകരന്റെ പിന്തുണയോടെ നടത്തുന്ന പ്രചാരണ പ്രവർത്തനങ്ങളിലൂടെ മേൽക്കോയ്മ നേടിയെടുക്കാൻ കഴിയുമെന്നാണ് യുഡിഎഫ് നേതൃത്വം പ്രതീക്ഷിക്കുന്നത്.
















