അമ്പലപ്പുഴ മണ്ഡലത്തിൽ യുഡിഎഫ് പിന്തുണയോടെ, സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന ജി സുധാകരൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും.
തന്നെ പിന്തുണയ്ക്കുന്നവർക്ക് ഒപ്പം ജാഥയായി എത്തി ആലപ്പുഴ ജില്ലാ കളക്ടറേറ്റിൽ വരണാധികാരിക്ക് മുൻപിൽ പത്രിക നൽകുമെന്ന് സുധാകരൻ അറിയിച്ചു.
കോൺഗ്രസ് മണ്ഡലം കമ്മിറ്റിയിലെ നേതാക്കളും ഒപ്പമുണ്ടാകും. പത്രിക നൽകിയതിന് ശേഷം തീരദേശ പ്രദേശങ്ങളിലൂടെ റോഡ് ഷോയും നടത്തും.
അതേസമയം കൊല്ലം ജില്ലയിലെ എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർഥികളും ഇന്ന് പത്രിക സമർപ്പിക്കും. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നണികളുടെ സ്ഥാനാർഥി നിർണയം അവസാനഘട്ടത്തിലേക്ക്. പല മണ്ഡലങ്ങളിലും ചിത്രം വ്യക്തമായതോടെ തെരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിച്ചിരിക്കുകയാണ്.
















