വീട്ടില്‍ വെച്ച് പ്രസവം നടത്തിയതിനെ തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് പിന്നാലെ യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ഊർജ്ജിതമാക്കി. പ്രസവത്തിനു ശേഷം മരിച്ച നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തും. ഫോറന്‍സിക് വിഭാഗത്തിന്റേതാണ് തീരുമാനം. കുഞ്ഞിന്റെ മരണ കാരണം ഇപ്പോഴും അവ്യക്തമാണ്. ജനുവരിയിലാണ് മുഹ്‌സിനയുടെ പ്രസവം നടന്നത്.
ആറു ദിവസത്തിന് ശേഷം കുഞ്ഞ് മരിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം അടക്കമുള്ള നടപടിക്രമങ്ങള്‍ നടത്തിയിരുന്നില്ല. പ്രസവശേഷം പരിചരണം ലഭിക്കാത്തതാണ് കുഞ്ഞിന്റെ മാതാവ് മുഹ്‌സിനയുടെ മരണ കാരണം. മുഹ്‌സിനയുടെ ഗര്‍ഭപാത്രം മുതല്‍ എല്ലാ ഭാഗങ്ങളിലും അണുബാധയുണ്ടായെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മുതുകിലെ വ്രണം പുഴുവരിച്ച നിലയിലായിരുന്നു. മറ്റൊരു യുവതിയാണ് അശാസ്ത്രീയ അക്യുപങ്ചര്‍ ചികിത്സ നല്‍കിയത്. ഇവരെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
















