അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും മുന്‍ സിപിഎം നേതാവുമായ ജി സുധാകരനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി സജി ചെറിയാൻ. കെ സുധാകരന്റെ രാഷ്ട്രീയ ധർമ്മികത ജി സുധാകരനില്ലെന്നായിരുന്നു സജി ചെറിയന്‍റെ വിമര്‍ശനം.
സീറ്റ് കിട്ടിയില്ലെങ്കിലും കെ. സുധാകരൻ പാർട്ടിയെ ചതിച്ചില്ലെന്നും അതാണ് രാഷ്ട്രീയ ധാർമികതയെന്നും സജി ചെറിയാൻ പറഞ്ഞു.
ജി. സുധാകരൻ കാണിച്ചത് രാഷ്ട്രീയ വഞ്ചനയാണ്. ആ വഞ്ചന കെ. സുധാകരൻ കാണിച്ചിട്ടില്ല. പാർട്ടിയുടെ ചങ്കിൽ കുത്തിയവരെ കൂട്ട് പിടിച്ച് ജയിക്കാമെന്ന് കോൺഗ്രസ് കരുതേണ്ടെന്നും സജി ചെറിയാൻ പറഞ്ഞു.
ചേർത്തലയിൽ നടന്ന എൽഡിഎഫ് തെരഞ്ഞെടുപ്പ് യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
















