ആലപ്പുഴ: തെരഞ്ഞെടുപ്പ് യോഗത്തില്‍ ജി സുധാകരനെ രൂക്ഷമായി വിമര്‍ശിച്ചും കെ സുധാകരനെ പുകഴ്ത്തിയും മന്ത്രി സജി ചെറിയാന്‍. കെ സുധാകരന്റെ രാഷ്ട്രീയ ധര്‍മ്മികത ജി സുധാകരനില്ലെന്നായിരുന്നു സജി ചെറിയാന്റെ പ്രതികരണം.
ജി സുധാകരന്‍ പാര്‍ട്ടിയുടെ ചങ്കില്‍ കുത്തി. കെ സുധാകരന് സീറ്റ് കിട്ടിയില്ല, പക്ഷെ അദ്ദേഹം പാര്‍ട്ടിയെ ചതിച്ചില്ല. ജി സുധാകരന്‍ കാണിച്ചത് രാഷ്ട്രീയ വഞ്ചനയാണ്. കെ സുധാകരന്‍ ആ വഞ്ചന കാണിച്ചില്ല. അതാണ് രാഷ്ട്രീയ ധാര്‍മികത.
ചങ്കില്‍ കുത്തിയവരെ കൂട്ട് പിടിച്ച് ജയിക്കാമെന്ന് കോണ്‍ഗ്രസ് കരുതേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചേര്‍ത്തലയിലെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
















