“രാജ്യത്തിൻ്റെ പ്രധാനമന്ത്രിയെ നുഴഞ്ഞുകയറ്റക്കാരൻ എന്ന് വിളിക്കുന്ന ആർക്കും ഭരണഘടനാപരമായ പദവി വഹിക്കാൻ അവകാശമില്ല” മുഖ്യമന്ത്രി മമത ബാനർജിയ്ക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് ശിശിർ ബജോരിയ. കൊൽക്കത്തയിലെ ഈദ് പരിപാടിക്കിടെയാണ് മമത പ്രധാനമന്ത്രിയുടെ നയങ്ങൾ ന്യൂനപക്ഷ വിരുദ്ധമാണെന്ന് വിശേഷിച്ചത്. ഇതാണ് ബിജെപിയുടെ വിമർശനത്തിന് കാരണമായത്.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുമോ എന്ന ഭയത്തിൽ കൂടിയാണ് മമത ഇങ്ങനെ പറഞ്ഞതെന്നും ബിജെപി നേതാവ് പറഞ്ഞു. ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വലിയ തോതിലുള്ള അനധികൃത കുടിയേറ്റക്കാരെക്കുറിച്ചുള്ള നുഴഞ്ഞുകയറ്റത്തെക്കുറിച്ച് ബിജെപി അവബോധപ്രവർത്തനങ്ങൾ നടത്തി വരികയാണ്. തൃണമൂൽ സർക്കാരിൻ്റെ ഭരണത്തിൻ കീഴിലാണ് ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റം നടക്കുന്നതെന്നാണ് ബിജെപിയുടെ പ്രധാന ആരോപണം.
















