കോഴിക്കോട് ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളിൽ പ്രതിരോധ പ്രവർത്തനം ഊർജ്ജതമാക്കി. ഇന്നുമുതൽ ആർ ആർ ഡി സംഘത്തിന്റെ നേതൃത്വത്തിൽ രോഗം കണ്ടെത്തിയ പഞ്ചായത്തുകളിലും കോർപ്പറേഷനുകളിലും ഉള്ള വളർത്തു പക്ഷികളെ കൊന്നൊടുക്കുകയാണ്.
രോഗത്തിന്റെ പ്രഭവ കേന്ദ്രത്തിന്റെ 10 കിലോമീറ്റർ ചുറ്റളവിൽ കോഴി താറാവ് കാട ഉൾപ്പെടെയുള്ളവരുടെ വിപണനവും ഉപയോഗവും നിരോധിച്ചിരിക്കുകയാണ്.
















