ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാല്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടയ്ക്കുമെന്ന മുന്നറിയിപ്പുമായി ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്. 48 മണിക്കൂറിനുള്ളില്‍ ഹോര്‍മൂസ് കടലിടുക്ക് തുറക്കണമെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദേശത്തിന് പിന്നാലെ ആണ് ഐആര്‍ജിസിയുടെ പ്രതികരണം. ഇറാന്റെ ഊര്‍ജ മേഖലയെ ലക്ഷ്യം വച്ചാല്‍ ഹോര്‍മുസ് കടലിടുത്ത് പൂര്‍ണമായും അടയ്ക്കുമെന്നാണ് ഭീഷണി. അതിനിടെ, അമേരിക്കയുടെ എഫ്-15 വിമാനം തകര്‍ത്തെന്ന് ഇറാന്‍ അവകാശപ്പെട്ടു. എഫ് – 15 യുദ്ധവിമാനം തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങളും ഇറാന്‍ പുറത്തുവിട്ടു. ഹോര്‍മുസ് കടലിടുക്കിന്റെ തെക്കന്‍ തീരത്ത് വച്ചാണ് വിമാനം തകര്‍ത്തതെന്ന് ഇറാന്‍ വെളിപ്പെടുത്തി. യുദ്ധം അവസാനിപ്പിക്കാന്‍ സമാധാന ചര്‍ച്ചയുമായി തുര്‍ക്കി രംഗത്തെത്തി.
ഇറാന്‍ ,ഈജിപ്ത് ,യുഎസ് ,യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തി. ഇറാന്‍ -അമേരിക്ക ആണവ ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി മേധാവി റാഫേല്‍ ഗ്രോസി അഭിപ്രായപ്പെട്ടു. അതേസമയം, ഇറാന്‍ ‘മരിച്ചെന്ന്’ ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ട്രൂത്ത് സോഷ്യലിലാണ് പരാമര്‍ശം. ഇനി അമേരിക്കയുടെ ശത്രു ഡെമോക്രാറ്റിക് പാര്‍ട്ടിയെന്നും പ്രഖ്യാപനമുണ്ട്. 48 മണിക്കൂറിനുള്ളില്‍ ഹോര്‍മൂസ് കടലിടുക്ക് തുറക്കണമെന്ന നിര്‍ദേശത്തിന് പിന്നാലെ ആണ് പരാമര്‍ശം. ഇറാനെതിരെ മണിക്കൂറുകള്‍ക്ക് മുമ്പ് വന്‍ ഭീഷണി മുഴക്കിയ ട്രംപ് ഞായറാഴ്ച ട്രൂത്ത് സോഷ്യല്‍ പോസ്റ്റില്‍ അവരുടെ നാശം ഇതിനകം സംഭവിച്ചുകഴിഞ്ഞുവെന്ന് പ്രഖ്യാപിച്ചു. കൂടാതെ അമേരിക്കയുടെ ഏറ്റവും വലിയ ഒറ്റ ശത്രു ഡെമോക്രാറ്റിക് പാര്‍ട്ടിയാണെന്നും അവകാശപ്പെട്ടു. ”ഇറാന്റെ മരണത്തോടെ, അമേരിക്കയ്ക്കുള്ള ഏറ്റവും വലിയ ശത്രു ഡെമോക്രാറ്റ് പാര്‍ട്ടിയാണ്!” ട്രംപ് കുറിച്ചു.
Story Highlights : Strait of Hormuz will be ‘closed’ if power plants targeted; IRGC
















