പാലക്കാട്: ബിജെപിയും കോൺഗ്രസും തമ്മിലുള്ള ഡീലാണ് പാലക്കാട്ട് എല്ലാകാലത്തും നടത്തിയിട്ടുള്ളതെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു. പാലക്കാട്ട് യുഡിഎഫിനെ മറികടക്കാൻ എൽഡിഎഫിന് രാഷ്ട്രീയമായ വോട്ട് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്‍എംആര്‍ റസാഖ് പാലക്കാട്ടെ പൊതുസമ്മതനായ സ്ഥാനാർഥിയാണ്. ആദ്യഘട്ടത്തിൽ തന്നെ പ്രചാരണത്തിൽ വലിയ സ്വീകാര്യത ഉണ്ടായി. ഈ വിഭ്രാന്തിയാണ് ബിജെപി- സിപിഐഎം ഡീൽ ആരോപണങ്ങൾക്ക് പിന്നിൽ. രാഷ്ട്രീയ പോരാട്ടത്തിന് പറ്റിയ ആളെയാണോ ഇവിടെ യുഡിഎഫ് മത്സരിപ്പിക്കുന്നത്?. കോമഡി ഷോ ചെയ്യുന്ന കലാകാരൻ എന്ന് മാത്രമാണ് അദ്ദേഹത്തിൻ്റെ പ്രത്യേകത. എന്തിനാണ് ദുർബലനായ രാഷ്ട്രീയ ധാരണ ഇല്ലാത്ത ഒരാളെ ഇവിടെ മത്സരിപ്പിക്കുന്നതെന്ന് സുരേഷ് ബാബു ചോദിച്ചു.
















