പാലക്കാട് പരുത്തിപ്പുള്ളിയിൽ ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം. കരിയാങ്കോട് സ്വദേശി സുർജിത് (23), പരുത്തിപ്പുള്ളി സ്വദേശി ആകാശ് (23), കോട്ടായി പഴയകല്ലേക്കാട് സ്വദേശി അശ്വിൻ (23) എന്നിവരാണ് മരിച്ചത്.
ഇന്ന് വെളുപ്പിനെ 1 മണിക്കാണ് സംഭവം നടന്നത് . കോട്ടായി കണ്ടെത്താറുകാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവം കാണാൻ പോയതായിരുന്നു മൂന്നുപേരും. ഞായറാഴ്ച രാത്രിയിൽ പോയ ഇവർ ഉത്സവം കണ്ട് തിരികെ വെളുപ്പിനെ, പരുത്തിപ്പുള്ളിയിലുള്ള ആകാശിനെ വീട്ടിലെത്തിക്കാൻ ബൈക്കിൽ പോകുന്നതിനിടെയായിരുന്നു അപകടം.
അമിത വേഗത്തിലെത്തിയ ബൈക്ക് പരുത്തിപ്പുള്ളി വില്ലേജ് ഓഫീസിന് സമീപമുള്ള വീടിന്റെ മതിലിൽ ഇടിക്കുകയായിരുന്നു. ആകാശും സുർജിത്തും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. അശ്വിൻ ഇന്ന് രാവിലെ തൃശൂർ മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.
















