സംസ്ഥാനത്തു സ്വർണവിലയിൽ ഉച്ചക്ക് ശേഷവും വൻ ഇടിവ്. ഒരു പവന് 3200 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 99,480 രൂപയായി. ഗ്രാമിന് 400 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 12,435 രൂപയായി.
ഇന്ന് ഒറ്റ ദിവസം തന്നെ രണ്ടുതവണയായി 7,560 രൂപയാണ് പവന് കുറഞ്ഞത്. ഒരു ലക്ഷത്തിൽ മുകളിൽ ഉണ്ടായിരുന്ന സ്വർണത്തിന് ഇപ്പോൾ ലക്ഷത്തിന് താഴെ ആയിരിക്കുകയാണ്.
















