മുസ്ലിം ലീഗ് മതേതരമാണെങ്കിൽ താനും മതേതരവാദിയാണെന്ന് ഗുരുവായൂരിലെ എൻ.ഡി.എ സ്ഥാനാർഥി ബി. ഗോപാലകൃഷ്ണൻ. വിവാദ ഹിന്ദു എം.എൽഎ പരാമർശത്തിൽ താൻ ഉറച്ചു നിൽക്കുന്നുവെന്നും അദ്ദേഹം ഇന്ന് ഗുരുവായൂരിൽ നടന്ന വാർത്ത സമ്മേളനത്തിൽ പറഞു.
ജമാഅത്തെ ഇസ്ലാമി പിന്തുണക്കുന്ന വി.ഡി. സതീശനും കോൺഗ്രസും മതേതരവാദിയാണെങ്കിൽ താനും മതേതരവാദിയാണെന്നും പോപ്പുലർ ഫ്രണ്ടുമായി സഖ്യമുണ്ടാക്കുന്ന പിണറായി വിജയൻ എൽ.ഡി.എഫ് മതേതരമാണെങ്കിൽ താനും അതുതന്നെയാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
അതോടൊപ്പം ഇന്ത്യൻ ഭരണഘടനക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന ജമായത്തെ ഇസ്ലാമിയുമായി വി.ഡി. സതീശന് എന്തുതരം ഡീലാണുള്ളതെന്ന് വെളിപ്പെടുത്തണമെന്നും ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു. കൂടാതെ മുമ്പ് നടത്തിയ പരാമർശങ്ങളിൽനിന്ന് ഒരടി പോലും പിന്നോട്ടില്ലെന്നും പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
















