മുഖ്യമന്ത്രി പിണറായി വിജയനും നടൻ മോഹൻലാലും ഒന്നിച്ചെത്തിയ ‘കണ്ടും മിണ്ടിയും ഇരുവർ’ എന്ന അഭിമുഖ പരിപാടിക്ക് സർക്കാർ ഖജനാവിൽ നിന്ന് 11,21,000 രൂപ ചെലവായെന്ന രേഖകൾ പുറത്തു. തിരുവല്ല സ്വദേശിയായ റിജോ വള്ളംകുളം നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായാണ് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വെച്ച് രണ്ട് ദിവസമെടുത്താണ് ‘കണ്ടും മിണ്ടിയും ഇരുവർ’ എന്ന അഭിമുഖ പരുപാടി ചിത്രീകരിച്ചത്. ഇതിൽ മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീവിതവും വ്യക്തിപരമായ വിശേഷങ്ങളും ഉൾപ്പെടുത്തി തയ്യാറാക്കിയ അഭിമുഖമായിരുന്നു.
ഇതിനായി സർക്കാർ ഫണ്ടാണ് ഉപയോഗിച്ചതെന്ന് വ്യക്തമാകുന്ന രേഖകൾ ആണ് ലഭിച്ചിരിക്കുന്നത്. അതെ സമയം ഔദ്യോഗിക സർക്കാർ സംവിധാനങ്ങൾ ഇതിനായി ഉപയോഗിച്ചിട്ടില്ലെന്നും പറയുന്നുണ്ട്. ഇതൊരു വെറും ‘പി ആർ സ്റ്റണ്ട്’ മാത്രമാണെന്നാണ് പ്രതിപക്ഷത്തിന്റെ പരിഹാസം.
















