മകൾ മീനാക്ഷിയുടെ പിറന്നാള്‍ ആഘോഷമാക്കി ദിലീപ്. വിദേശത്തുവച്ചായിരുന്നു ഇത്തവണ മീനാക്ഷിയുടെ 26ാം പിറന്നാൾ കൊണ്ടാടിയത്. കേക്ക് മുറിച്ച് മീനാക്ഷിയുമായി സന്തോഷം പങ്കിടുന്ന ചിത്രങ്ങൾ ദിലീപ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
സിനിമയിലെ തിരക്കിൽ നിന്നും ദിലീപും ജോലിയിലെ തിരക്കുകളിൽ നിന്നും മീനാക്ഷിയും അവധി എടുത്തിരിക്കുകയാണ്. അയർലൻഡിലാണ് ഇരുവരും ഇപ്പോഴുള്ളത്. മീനാക്ഷിക്ക് ആശംസകളുമായി നിരവധി കമന്റുകളാണ് വരുന്നത്. കലാഭവന്‍ ഷാജോണ്‍ അടക്കം പലരും മീനൂട്ടിക്ക് ആശംസകള്‍ അറിയിക്കുന്നു.
ഡോക്ടറായ മീനാക്ഷി ഇപ്പോൾ ആസ്റ്ററിൽ ഡെർമറ്റോളജി വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്. ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കൽ കോളജിൽ നിന്നാണ് മീനാക്ഷി ദിലീപ് എംബിബിഎസ് പൂര്‍ത്തിയാക്കിയത്. ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ത്രില്ലറാണ് ദിലീപിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം.
















