കണ്ണൂർ പെരിങ്ങോം കുറ്റൂരിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം. കുറ്റൂരിലെ നഫീസ മൻസിലിൽ പരേതനായ അബ്ദുൽ റഹ്മാന്റെ ഭാര്യ നഫീസയുടെ 50 പവൻ സ്വർണാഭരണങ്ങളാണ് മോഷ്ടിച്ചത്.
ഇന്ന് രാവിലെയാണ് സംഭവം നടന്നത്. പെരുനാളായതിനാൽ നഫീസ വീട് പൂട്ടി അഞ്ചരക്കണ്ടിയിലെ ബന്ധുവിന്റെ വീട്ടിൽ പോയതായിരുന്നു. പെരുനാൾ എല്ലാം കഴിഞു ഇന്ന് ആയിരുന്നു ഇവർ തിരികെ വീട്ടിൽ എത്തിയത്.
വീട്ടിൽ എത്തിയപ്പോഴാണ് അടുക്കളഭാഗത്തെ വാതിൽ തകത്തിട്ടിരിക്കുന്നത് കാണുന്നത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് സ്വർണം പോയെന്ന് കാര്യം മനസിലാകുന്നത്. ഉടൻ തന്നെ പോലീസിനെ വിവരം അറിയിച്ചു. പോലീസ് എത്തി അന്വേഷണം ആരംഭിച്ചു.
















