സോണിയാ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹി ഗംഗാറാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഒപ്പമുണ്ട്. പതിവ് ആരോഗ്യപരിശോധനകളുടെ ഭാഗമെന്ന് റിപ്പോർട്ട്.
സോണിയാ ഗാന്ധിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്നെന്നും റിപ്പോർട്ടുണ്ട്. ജനുവരിയിലും സോണിയ ഗാന്ധിയെ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശ്വാസതടസ്സം അനുഭവപ്പെട്ടിരുന്നതായി ആശുപത്രി ചെയർമാൻ ഡോ.അജയ് സ്വരൂപ് പറഞ്ഞു.
Story Highlights : Sonia Gandhi was admitted to the hospital
















