കേരളത്തിലെ യുഡിഎഫ് പ്രചാരണത്തിന് പുത്തൻ ഉണർവ് നൽകാൻ രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. വൈകിട്ട് 4 മണിക്ക് കോഴിക്കോട് ബീച്ചിൽ നടക്കുന്ന പൊതുസമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യും.
പരിപാടിക്ക് ശേഷം സജ്ജീകരിച്ച പ്രത്യേക ബസ്സിലായിരിക്കും അദ്ദേഹം കരിപ്പൂർ വിമാനത്താവളത്തിലേക്ക് മടങ്ങുക.
അതേസമയം പ്രതിപക്ഷ നേതാവ് ഇന്ന് പാലക്കാട് ജില്ലയിൽ വിവിധ കൺവെൻഷനുകളിൽ പങ്കെടുക്കും.
രാവിലെ 9 മണിക്ക് ഒറ്റപ്പാലം യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് കോങ്ങാട് യുഡിഎഫ് കൺവെൻഷനിലും അദ്ദേഹം സംസാരിക്കും.
















