ഇറാന്റെ ആണവപദ്ധതികളുടെ കേന്ദ്രമായ ബുഷെഹ്‌റിലേക്ക് ഇസ്രയേലും അമേരിക്കയും ചേർന്ന് സംയുക്ത ആക്രമണം നടത്തിയതായി ഇറാൻ. ചൊവ്വാഴ്ച വൈകിട്ടോടെയാണ് ആക്രമണം ഉണ്ടായതെന്ന് ഇറാൻ ആറ്റോമിക് എനര്‍ജി ഓര്‍ഗനൈസേഷന്റെ അവകാശവാദം.
അമേരിക്കന്‍-സയണിസ്റ്റ് ശത്രുക്കള്‍ ബുഷെഹ്ര്‍ ആണവകേന്ദ്രത്തിലേക്ക് വീണ്ടും ആക്രമണം നടത്തി, ആണവ കേന്ദ്രത്തിന്റെ പരിസരത്തായി ഒരു പ്രൊജക്ടൈല്‍ പതിക്കുകയായിരുന്നു- സംഘടന പ്രസ്താവനയില്‍ പറഞ്ഞു.
ഈ സംഭവം സാമ്പത്തികമോ സാങ്കേതികമോ ആയ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടാക്കിയിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
അതേസമയം, സമീപ ദിവസങ്ങളിൽ ആണവ കേന്ദ്രത്തിന് സമീപം നടന്ന രണ്ടാമത്തെ ആക്രമണമാണിത്. മാർച്ച് 17 ന് സമാനമായ ഒരു സംഭവം ഉണ്ടായി, അതിൽ ആർക്കും നാശനഷ്ടങ്ങളോ പരുക്കുകളോ ഉണ്ടായില്ല. സംഘർഷത്തിനിടെ ആണവ സുരക്ഷയ്ക്ക് എന്തെങ്കിലും അപകടസാധ്യതകൾ ഉണ്ടാകാതിരിക്കാൻ എല്ലാ കക്ഷികളും പരമാവധി സംയമനം പാലിക്കണമെന്ന് ഏജൻസിയുടെ ഡയറക്ടർ ജനറൽ റാഫേൽ മരിയാനോ ഗ്രോസി വീണ്ടും അഭ്യർത്ഥിച്ചു.
















