മാനന്തവാടി: മുന്‍ മന്ത്രി പി കെ ജയലക്ഷ്മിയുടെ ആരോപണത്തില്‍ പ്രതികരണവുമായി മാനന്തവാടി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉഷ വിജയന്‍.
പി കെ ജയലക്ഷ്മിയുടെ ആരോപണത്തെ കുറിച്ച് അറിയില്ലെന്ന് ഉഷ വിജയന്‍ പറഞ്ഞു. ജയലക്ഷ്മി അങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്നും പ്രവര്‍ത്തകര്‍ ചതിക്കില്ലെന്നും ഉഷ വിജയന്‍ കൂട്ടിച്ചേര്‍ത്തു.
‘യുഡിഎഫില്‍ അനൈക്യം ഇല്ല. ഒറ്റക്കെട്ടായി മുന്നോട്ട് പോകും. ജലക്ഷ്മിയുടെ ആരോപണം തിരിച്ചടിയാകില്ല. ഇതോടെ യുഡിഎഫ് ഒറ്റക്കെട്ടാകും. ജയലക്ഷ്മി പോസിറ്റീവായിട്ടാണ് പറഞ്ഞത്. അത് ഇനി ആവര്‍ത്തിക്കരുത് എന്ന് കരുതിയാണ് പറഞ്ഞത്’, ഉഷ വിജയന്‍ കൂട്ടിച്ചേര്‍ത്തു.
















