ഹരിപ്പാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 21 നിയമസഭാ മണ്ഡലങ്ങളില്‍ സിപിഐഎമ്മും ബിജെപിയും തമ്മില്‍ രഹസ്യധാരണയുണ്ടെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍ എംപി.
തൃപ്പൂണിത്തുറ, റാന്നി, പാലക്കാട്, കൊടുങ്ങല്ലൂര്‍ ഉള്‍പ്പെടെയുളള മണ്ഡലങ്ങളില്‍ എല്‍ഡിഎഫ്- എന്‍ഡിഎ മുന്നണികള്‍ തമ്മില്‍ കൃത്യമായ ധാരണയുണ്ടെന്നാണ് ജെബി മേത്തര്‍ ആരോപിച്ചത്.
യുഡിഎഫ് സ്ഥാനാര്‍ത്ഥിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ രമേശ് ചെന്നിത്തലയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച കരുവാറ്റ മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
















