എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന പാർട്ടി നിബന്ധന തന്നെ ബോധ്യപ്പെടുത്തുന്നതിൽ നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് കെ സുധാകരൻ എംപി. പാർട്ടി വിടാൻ ഒരുങ്ങുന്നുവെന്ന വാർത്തകൾ തന്നെ വേദനിപ്പിച്ചെന്നും അദ്ദേഹം തുറന്നു പറഞ്ഞു.
അതോടൊപ്പം അനിശ്ചിതത്വത്തിന് കാരണം എന്താണെന്നും കെ സുധാകരൻ വ്യക്തമാക്കി. നാല് ദിവസത്തെ അനിശ്ചിതത്വത്തിന് കാരണം നേതൃത്വത്തിന് പറ്റിയ വീഴ്ചയാണെന്നും പൂർണ മനസോടെയല്ല നേതൃത്വത്തിന്റെ തീരുമാനം താൻ ഉൾക്കൊണ്ടതെന്നും കെ സുധാകരൻ പറഞ്ഞു. സംസ്ഥാന രാഷ്ട്രീയത്തില്‍ തിരികെ എത്തുമോ എന്ന് പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















