തിരുവനന്തപുരം: കോണ്‍ഗ്രസിന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ടീം യുഡിഎഫാണ് മുന്നോട്ടുപോകുന്നതെന്നും മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു.
ജയിച്ചുവരുന്ന എംഎല്‍എമാരുടെ അഭിപ്രായം നോക്കിയാണ് തീരുമാനമെടുക്കുകയെന്നും ഭൂരിപക്ഷം എംഎല്‍എമാര്‍ ആരുടെ പേര് പറയുന്നോ അവരെ ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു. ഇപ്പോള്‍ ജയിക്കുക എന്നതിനാണ് പ്രാധാന്യമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞതുപോലെ ടീം യുഡിഎഫ് 100 സീറ്റ് നേടുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
















