ബിജെപി പ്രചാരണം ശക്തമാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ എത്തുമെന്ന് ബിജെപി നേതാവ് എം ടി രമേഷ്. രണ്ട് ഘട്ടങ്ങളായി ആണ് പ്രധാനമന്ത്രി കേരളം സന്ദർശിക്കുക. ഒന്നാം ഘട്ടം മാർച്ച് 29 നും രണ്ടാം ഘട്ടം ഏപ്രിൽ ആദ്യവാരവും ആയിരിക്കും. മാർച്ച് 29ന് രാവിലെ തൃശ്ശൂരും വൈകിട്ട് പാലക്കാടും ആകും എത്തുക.
തൃശ്ശൂരിൽ ആണ് പ്രധാനമന്ത്രി റോഡ് ഷോ നടത്തുക. പാലക്കാട് പൊതു സമ്മേളനമാണ് നടക്കുന്നത്. തൃശ്ശൂർ റവന്യൂ ജില്ലയിലെ എല്ലാ പ്രവർത്തകരും റോഡ് ഷോയിൽ പങ്കെടുക്കുമെന്ന് എം ടി രമേശ് വ്യക്തമാക്കി.
















