വിവാഹ ആഘോഷങ്ങൾക്ക് ശേഷം വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഹണിമൂൺ അടിച്ചുപൊളിക്കുകയാണ്. തായ്‌ലൻഡിലെ കോ സാമുയി ദ്വീപിൽ കടൽത്തീരത്തോടു ചേർന്നുള്ള ഒരു സ്വകാര്യ എയർബിഎൻബി വില്ലയിൽ ആണ് താരദമ്പതികളുടെ ഹണിമൂൺ ആഘോഷം.
പരമ്പരാഗത ആഡംബര റിസോർട്ടുകളേക്കാൾ സ്വകാര്യതയുള്ള ഒരിടമാണ് താരങ്ങൾ തിരഞ്ഞെടുത്തത്.
കഴിഞ്ഞ ഫെബ്രുവരി 26-ന് ഉദയ്പൂരിൽ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിജയ്-രശ്മിക വിവാഹം നടന്നത്. തുടർന്ന് മാർച്ച് 4-ന് ഹൈദരാബാദിൽ വച്ച് സിനിമാ ലോകത്തെ സുഹൃത്തുക്കൾക്കായി ഗംഭീരമായ റിസപ്ഷനും ഒരുക്കിയിരുന്നു.
വിവാഹത്തിന് പിന്നാലെ തങ്ങളുടെ സന്തോഷം രാജ്യത്തെ വിവിധ നഗരങ്ങളിലെ ജനങ്ങളുമായി പങ്കുവയ്ക്കുമെന്ന് താരങ്ങൾ നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഹൈദരാബാദ്, ഡൽഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, കൊച്ചി തുടങ്ങിയ പ്രമുഖ നഗരങ്ങളിൽ മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും വിവിധ ക്ഷേത്രങ്ങളിൽ അന്നദാനം നടത്തുകയും ചെയ്തുകൊണ്ട് താരങ്ങൾ തങ്ങളുടെ മാതൃക കാട്ടി.
















