അമേരിക്കയുടെ കരുത്തുറ്റ യുദ്ധവിമാനമായ എഫ്-18 വെടിവെച്ചിട്ടന്ന് അവകാശവാദം ഉയർത്തി ഇറാൻ. തെക്കുകിഴക്കൻ ഇറാനിലെ ചബഹർ മേഖലയ്ക്ക് മുകളിൽ വെച്ച്, തദ്ദേശീയമായി വികസിപ്പിച്ച നൂതന വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ചാണ് വിമാനം വെടിവെച്ചിട്ടതെന്നാണ് ഐആർജിസി അവകാശപ്പെടുന്നത്. യുദ്ധവിമാനം ആക്രമിക്കുന്ന വീഡിയോയും പുറത്ത് വന്നിരുന്നു.
ഇറാന്റെ തെക്കൻ തീരത്തിന് മുകളിലൂടെ പറന്ന യുഎസ് എഫ്-15 വിമാനം ഇറാനിയൻ സൈന്യം തടഞ്ഞു. തുടർന്ന് നിർണായക ജലപാതകൾക്ക് സമീപം വെടിവച്ച് വീഴ്ത്തി എന്നാണ് ടെഹ്‌റാൻ ടൈംസ് റിപ്പോർട്ട് ചെയ്യ്തത്.
എന്നാൽ ഇറാൻ്റെ അവകാശവാദത്തെ പൂർണമായും നിഷേധിക്കുകയായിരുന്നു യുഎസ് സെൻട്രൽ കമാൻഡ്. പ്രചരിക്കുന്ന വാർത്തകൾ വ്യജമാണെന്നും, ഒരു യുഎസ് വിമാനവും തകർക്കപ്പെട്ടിട്ടില്ലെന്നും അവർ എക്സിൽ പങ്കുവെച്ച പ്രസ്താവനയിൽ അറിയിച്ചു.
















