കൊല്ലം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വിമര്ശനങ്ങൾക്കെതിരെ പ്രതികരിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്ത്. നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും ഗുഡ് ബുക്കിൽ കയറാനാണ് പിണറായി വിജയൻ ശ്രമിക്കുന്നതെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പരിഹാസം.
അതുകൊണ്ടാണ് രാഹുൽ ഗാന്ധിയെ വിമർശിക്കുന്നതിനും അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദിയും അമിത് ഷായും പറഞ്ഞാൽ പിണറായി വിജയൻ ഏത് കടലാസിലും ഒപ്പിട്ടുകൊടുക്കുമെന്നും. അവരുടെ മുന്നിൽ 90 ഡിഗ്രി കുനിഞ്ഞാണ് മുഖ്യമന്ത്രി നിൽക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.

















